¡Sorpréndeme!

യഥാർത്ഥ കണ്ണിറുക്കൽ പാട്ട് പുറത്ത് | Oneindia Malayalam

2018-03-06 266 Dailymotion

ലോകം മുഴുവനുള്ള ആളുകള്‍ ഏറ്റെടുത്ത രംഗമാണ് അഡാറ് ലൗവിലെ നായിക പ്രിയ വാര്യരുടെ പുരികം വെട്ടിക്കലും കണ്ണിറുക്കലും. മിനിറ്റുകള്‍ക്കുള്ളിലാണ് രംഗം വൈറലായത്. വിനീത് ശ്രീനിവാസന്റെ ശബ്ദവും റോഷന്റെയും പ്രിയയുടെയും ഭാവങ്ങളും ഷാന്‍ റഹ്മാന്റെ സംഗീതവും ഒമര്‍ ലുലുവിന്റെ സംവിധാനവൈഭവവും ഇത് വലിയ വിജയമാകാന്‍ കാരണമായി.ഈ അടുത്ത് ഷൂട്ടിങ് കഴിഞ്ഞ 'കിടു' എന്ന മലയാളസിനിമയുടെ ഗാനരംഗത്തുനിന്നും കോപ്പിയടിച്ചതാണ് അഡാറ് ലൗവിലെ കണ്ണിറുക്കല്‍ എന്നാണ് പുതിയ ആരോപണം. മജീദ് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.